ഇവിടം ഇഷ്ടപ്പെടുന്നവര്‍..

Apr 29, 2009

അമ്മ

തുലാവര്‍ഷം കഴിഞ്ഞിട്ടും
ചോര്‍ച്ച വറ്റാത്ത
കുടിലും മിഴികളും;അമ്മ.
നിന്‍റെ കണ്ണിലെ
കുത്തിയൊഴുക്കലിനെതിരെ-
യായിരുന്നെന്‍റെ ജീവിതം.
നിന്‍റെ കണ്‍തടങ്ങളിലെ
വഴുക്കലില്‍,വഴുതി വീണവ-
യായിരുന്നെന്‍റെ സ്വപ്നങ്ങള്‍.

7 comments:

സരൂപ്‌ ചെറുകുളം said...

keep going dear.....
its truely intresting

lijeesh k said...

നന്ദി...
സരൂപ്

ramadas said...

blogil sajeevamayi alle. nannayi

lijeesh k said...

വായിക്കാന്‍ കാണിച്ച
സന്മനസ്സിനു നന്ദി...രാംദാസ്...
നിങ്ങളുടെ വിലയേറിയ
വിലയിരുത്തലുകളും വിമര്‍ശനങ്ങളും
ഞാന്‍ പ്രതീക്ഷിക്കുന്നു.

ഷാനവാസ് കൊനാരത്ത് said...

ലിജീഷ്‌, നല്ല രചന.

ശ്രീഇടമൺ said...

കുത്തിയൊഴുക്കലിനെതിരെ-
യായിരുന്നെന്‍റെ ജീവിതം.
നിന്‍റെ കണ്‍തടങ്ങളിലെ
വഴുക്കലില്‍,വഴുതി വീണവ-
യായിരുന്നെന്‍റെ സ്വപ്നങ്ങള്‍.

വരികള്‍ നന്നായിട്ടുണ്ട്...
തുടരുക...
വീണ്ടും കാണാം...

ആശംസകളോടെ...*

സുനില്‍ പണിക്കര്‍ said...

എത്ര എഴുതിയാലും,
എത്ര വരച്ചാലും,
എത്ര പറഞ്ഞാലും
മതിയാകാത്ത പദം;
അമ്മ.
കൂടുതൽ
കൂടുതൽ വായിക്കൂ..,
നല്ല വായനയാണ്‌
നല്ല എഴുത്തിനാധാരം..