
പകല്ക്കിനാവിന്റെ
പിളര്‍ന്ന ചൂളയില്‍
തളര്‍ന്നുറങ്ങുന്ന
വിഷാദ ജന്മമേ,
പുറത്തു പൂക്കേണ്ട
വസന്ത കാലത്തിന്
ഉറവിലല്ലയോ
തളര്‍ന്നുറങ്ങുന്നു നീ.
അറിവതില്ലയോ
കരള്‍ വേവുന്നതും കാത്ത്,
കാത്തു നില്ക്കുന്നൊരാ
ഭ്രാന്തനാം ശില്പ്പിയെ..?
എവിടെയാണെന്റെ കണ്ണേ,
നിന് കാഴ്ചവള്ളികള്
ചുറ്റിപ്പടര്‍ന്നു പോകുന്നതും;
ഇവിടെ നീലാകാശത്തിന്റെ
ചോട്ടിലാണെന്റെ
കാഴ്ച പൊട്ടുന്ന
ചില്ലുകൊട്ടാരം.
18 comments:
നന്നായിരിക്കുന്നു...
കണ്ണേ.
കണ്ണേ….. മടങ്ങുക.
പകല്ക്കിനാവിന്റെ
പിളര്‍ന്ന ചൂളയില്‍
തളര്‍ന്നുറങ്ങുന്ന
വിഷാദ ജന്മമേ,...മനോഹരമായിട്ടുണ്ട് ഈ വരികള്‍. പിളര്‍ന്ന പകല്‍ക്കിനാവുകളുമായി ഉറങ്ങുന്ന എത്രയോ പേര്...ആദ്യമായാണു ഇവിടെ.കുറച്ചു വാക്കുകള്‍ കൊണ്ട് വലിയ ആശയങ്ങള്‍ വരച്ചു കാട്ടുക ഒരു കഴിവു തന്നെയാണു.
പ്രിയ സുഹൃത്തേ പറയാതെ വയ്യ
വരികൾക്ക് അഗ്നിയുടെ ചൂടും-
സ്നേഹത്തിന്റെ നൈർമ്മല്ല്യവും ഉണ്ട്....
ശരിക്കും തീവ്രത അനുഭവപെട്ടു.
എടൊ ആദ്യമായാ ഈ വഴി ഒരുപാടിഷ്ട്ടായി
ശ്രീയേട്ടന്, വഴിപോക്കന്, സാദിഖ്, മഴത്തുള്ളികള്‍, സുജിത്, ജിഷാദ്, ഒഴാക്കന്...
എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി..
വളരെ ഇഷ്ടമായി ലിജീഷ്....
സുഖമുള്ള കവിത...
തുടരൂ..
നന്നായിരിക്കുന്നു...
ആശംസകള്‍,ധാരാളം എഴുതുക...
നന്നായിട്ടുണ്ട്
ചിത്രം നൊമ്പരമുണര്‍ത്തുന്നു!!
ആശംസകളോടെ,
വളരെ ഇഷ്ടമായി.. തീവ്രത അനുഭവപെട്ടു..ആശംസകള്‍
കണ്ണുകള്‍ സമൂഹത്തിലേക്ക് തുറന്നുവയ്ക്കൂ.... ഇനിയുമുണ്ട് ധാരാളം കഴ്ച്ചകള്‍ ...
കവിത നന്നായിട്ടുണ്ട് ആശംസകള്‍....
Hridaya fedhakam...
കൊള്ളാം ലിജീഷ്...
അര്‍ത്ഥമുണ്ട്
:-)
നല്ല പടം !!!
മോഡലാക്കിയിരുത്തി ചെയ്തതായിരിക്കുമോ ആവോ ???
Post a Comment