ഇവിടം ഇഷ്ടപ്പെടുന്നവര്‍..

Apr 19, 2010

മാണിക്യക്കല്ല്

"പുഴയുടെ ആഴം
കാലുകള്‍കൊണ്ടളക്കരുത് ."
പരല്മീനുകള്‍ക്കിടയില്‍
തിളങ്ങുന്ന, ഒരു വെള്ളാരംകല്ലേ
ഞാന്‍ മോഹിച്ച്ചുള്ളൂ.
പുള്ളിപ്പാവാടയുടുത്ത സ്നേഹം
കല്ലും,പുഴയും,കടലും
കടന്നു പോകുമെന്ന്
കരുതിയിരുന്നില്ല.

10 comments:

Eakantham said...

good keep it up

Kalavallabhan said...

"കടലും
കടന്നു പോകുമെന്ന്
കരുതിയിരുന്നില്ല. "

ആഴം അറിയാതെ ചാടരുത്‌.
കവിത കൊള്ളാം.

ഹന്‍ല്ലലത്ത് Hanllalath said...

ചിലപ്പോള്‍
അങ്ങനെയാണ്
ഒരു നദിതന്നെ വറ്റിപ്പോകും
നമ്മളൊന്ന് നനയാന്‍ കൊതിക്കുമ്പോള്‍.

കുഞ്ഞു കവിത നന്നായി.

Sreelal said...

nice one..!

Umesh Pilicode said...

ആശംസകള്‍


word verification ഒഴിവാക്കിയാല്‍ നന്നായിരിക്കും

Anonymous said...

പ്രിയ ലിജീഷ്,
ഇടിയും മിന്നലും ആരും പ്ളാൻ ചെയ്തിട്ടല്ലല്ലൊ വരുന്നത്
ജീവിതം എന്നു പറയുന്നത് ഇങ്ങനെയൊക്കെ ആണു സുഹൃത്തെ.

sm sadique said...

കണക്ക് കൂട്ടലുകള്‍ക്ക് വളരെ അപ്പുറത്താണ് ജീവിതം ...... ചിലപ്പോള്‍ പുഴയും കടന്നു വരും ; സ്നേഹം !!!! നമുക്ക് കാത്തിരിക്കാം .

rafeeQ നടുവട്ടം said...

വരയിലും വരിയിലും ആര്‍ദ്രത പരക്കുന്ന വര്‍ണക്കൂട്ടുകള്‍ താങ്കളുടെ രചനകളെ വ്യത്യസ്തമാക്കുന്നു.ആശംസകള്‍!

മാണിക്യം said...

അപ്പോള്‍ പോയോ?
ങ്ഹ പോട്ടെ!
എന്തിനു പുള്ളിപ്പാവാട പട്ടുസാരി നോക്ക് !!
ഇതിന്റപ്പുറത്തെ തമ്പുരാട്ടി വരും !!

lijeesh k said...

ഇവിടെ വന്നു അഭിപ്രായം പങ്കുവെച്ച
ഏകാന്തം,
കലാവല്ലഭന്‍,
ഹന്‍ല്ലലത്ത്,
ശ്രീലാല്‍,
ഉമേഷ്,
യറഫാത്ത്,
സാദിഖ്,
റഫീഖ്,
മാണിക്യം
എന്നിവര്‍ക്ക് എന്റെ
നന്ദി അറിയിക്കുന്നു.