ഇവിടം ഇഷ്ടപ്പെടുന്നവര്‍..

Jul 29, 2010

വൈറസ്



മനസ്സമാധാനം
കിട്ടാത്ത രാത്രികളിലെ
ഉറക്കത്തിലെവിടെയോ വെച്ച്
ഞാനൊരു
ആന്‍റീ വൈറസ് സോഫ്റ്റ്വെയറിനെ
സ്വപ്നം കണ്ടു.

ഉണര്‍ന്നപ്പോള്‍,
വൈറസ് ബാധിതരായ
ഓര്‍മ്മകളുടെ ഒരു നീണ്‍ട നിര
എങ്ങോട്ട് പോവണമെന്നറിയാതെ
ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു.

15 comments:

lijeesh k said...

ഉണര്‍ന്നപ്പോള്‍,
വൈറസ് ബാധിതരായ
ഓര്‍മ്മകളുടെ ഒരു നീണ്‍ട നിര
എങ്ങോട്ട് പോവണമെന്നറിയാതെ
ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു.

ഡിലീറ്റ്
or
ഇഗ്നോര്‍

SUNIL V S സുനിൽ വി എസ്‌ said...

ഗംഭീരം, വരയും വരിയും...

Sreelal said...

വൈറസുകളും ദൈവത്തിന്റെ (സൃഷ്ടിയുടെ) സൃഷ്ടി അല്ലെ..? അതിനെ വെറുതെ വിടൂ.. പാവം...

Jishad Cronic said...

അത് ജീവിച്ചു പൊയ്കോട്ടേ.

മഴത്തുള്ളികള്‍ said...

വേഗം format ചെയ്തോളൂ....വിലപ്പെട്ടതെല്ലാം backup എടുത്തു വച്ചതിനു ശേഷം മാത്രം

Faisal Alimuth said...

ഒരു hi-tech കവിത.
ഇഷ്ടമായി..!!

Unknown said...

കവിത ആസ്വദിച്ചു, ഒപ്പം ബ്ലോഗ്‌ തലക്കെട്ടും

Umesh Pilicode said...

ല്ലിനക്സ് ഉപയോഗിച്ച് നോക്കിക്കേ വൈറസ് കുറവാ :-)


ആശംസകള്‍

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

സൂക്ഷിക്കുക, ഓര്‍മ്മകള്‍ ആന്‍റിവൈറസ് സോഫ്റ്റ്വയര്‍
ഹൈജാക്ക് ചെയ്യാതെ,!

എന്‍.ബി.സുരേഷ് said...

ജ്വർബാധിതമാണല്ലോ നമ്മുടെ ഓർമ്മകളും സ്വപ്നങ്ങളും. ഏത് ആന്റിവൈറസ് സോഫ്റ്റ്വെയർ ഇട്ടാലും ഓർമ്മകളിൽ നിന്ന് എങ്ങനെ രക്ഷപ്പെടും. മറവിക്കെതിരെയുള്ള ഓർമ്മയുടെ സമരം അധികാരത്തിനെതിരെയുള്ള ജനങ്ങളുടെ സമരമാണെന്ന് മിലാൻ കുന്ദേര.

rafeeQ നടുവട്ടം said...

ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങളെ പോലെ മനുഷ്യ മനസ്സുകളെയും ബാധിക്കുകയാണ് വൈറസ്.
ഇപ്പോള്‍ അവന്‍ കുടില ചിന്തകനാകുന്നത്, ഈ കീടബാധ കൊണ്ടാകാം!
സ്നേഹത്തിന്‍റെയും സൌഹാര്‍ദ്ധത്തിന്‍റെയും പഴയ 'ആന്റീവൈറസ്' പതിപ്പുകള്‍ ഇപ്പോള്‍
കിട്ടാനില്ലാത്തതിനാല്‍ പ്രതിരോധത്തിന് പുതിയ വഴികള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു!

അനൂപ്‌ .ടി.എം. said...

ഓര്‍മകളെ വെറുതെ വിട്ടേക്കൂ..

lijeesh k said...

സുനില്‍ പണിക്കര്‍,
ശ്രീലാല്‍,
ജിഷാദ്,
മഴത്തുള്ളികള്‍
ഫൈസല്‍,
റ്റോംസ്,
ഉമേഷ്,
വഴിപോക്കന്‍,
എന്‍.ബി.സുരേഷ്,
റഫീഖ്,
അനൂപ്,
എല്ലാവര്‍ക്കും നന്ദി...

വന്നതിനും അഭിപ്രായം പങ്കുവെച്ചതിനും..

Deepa Bijo Alexander said...

ഡിലീറ്റ്‌ ചെയ്താലും രക്ഷയില്ലെന്നേ...! :-)

M.R.Anilan -എം. ആര്‍.അനിലന്‍ said...

cyber കവിത നന്നായി