
കാഴ്ചകളുടെ ലോകത്തിലകപ്പെട്ട ഒരു തവള;
കണ്ണിനെക്കുറിച്ചു വാ തോരാതെ
കണ്ണിലെ ഇരുമ്പഴികളില്‍ താളം പിടിച്ചു പാടുന്നു.
കാഴ്ചയുടെ ഇരുമ്പ് കമ്പികളില്ലാത്ത
വാതിലുകളില്‍ നിന്ന്
ഒരു പറ്റം പക്ഷികള്‍ കണ്ണുകളില്‍ നിന്ന്
കണ്ണുകളിലേക്കു മാറി മാറി പറക്കുന്നു.
കുറിപ്പ് : കാഴ്ച ഒരു തടവറയാണ്. കണ്ണ് ഒരു പൊട്ടക്കിണറും
14 comments:
പീള കെട്ടിയ കണ്ണുകളെ കാഴ്ചയിലേക്കെടുക്കാം.
അര്‍ത്ഥവത്തായ വരികള്‍ ...
നല്ല വരികള്‍. ആശംസകള്‍
good concept
നല്ല വരികള്‍ ..ഇഷ്ടായി ..
കാഴ്ച ഒരു തടവറയാണ്.
കണ്ണ് ഒരു പോട്ടക്കിണറും
shariyanu theerthum....
Bhavukangal....
മനോഹരം !!! ചിത്രവും, കവിതയും.
Great lines and Idea...
:-)
Sunil
good thought
കാഴ്ചയുടെ ഇരുമ്പ് കമ്പികളില്ലാത്ത
വാതിലുകളില്‍ നിന്ന് ......
കാഴ്ച്ചയുടെ ഇരുമ്പുകമ്പി??
മനസ്സിലായില്ല?
പൊട്ടനല്ലേ? പറഞ്ഞു തരാമോ?
ചെറുതെങ്കിലും നല്ല വരികള്‍
അഭിപ്രായങ്ങള്‍ പറഞ്ഞ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.
@ പൊട്ടന്‍:-
'കാഴ്ച്ചയുടെ ഇരുമ്പുകമ്പി' എന്ന് ഉദ്ദേശിച്ചത്,
നമ്മുടെ കാഴ്ചകളുടെ പരിമിതികളെ സൂചിപ്പിക്കാനാണ്.
'കാഴ്ച' വെറുമൊരു കാഴ്ചയല്ല. അതൊരു തിരിച്ചറിവാണ്.
തിരിച്ചറിവ് കാഴ്ച്ചയുടെ ലക്ഷ്യമാണ്.
തിരിച്ചറിവുകള്‍ക്ക് തടസമായി നില്‍ക്കുന്ന പ്രതികൂല സാഹചര്യങ്ങളെയാണ്
'കാഴ്ച്ചയുടെ ഇരുമ്പുകമ്പി' എന്നതുകൊണ്ടു ഞാന്‍ ഉദ്ദേശിച്ചത്.
enikku pakshiyaayaal mathi.....
കവിതയും ചിത്രവും ഉഗ്രന്‍ ..ആശംസകള്‍
Post a Comment