ഇവിടം ഇഷ്ടപ്പെടുന്നവര്‍..

Oct 30, 2011

അപകര്‍ഷത

ചിരിക്കാന്‍ കഴിയാഞ്ഞ
ചിരികളെയാണവന്‍
കുഴികുത്തി മൂടിയത് .

കരയാന്‍ കഴിഞ്ഞ
കണ്ണീരു കൊണ്ടവനവയെ ഊട്ടി.

കണ്ണീരു കുടിച്ച ഓരോ ചിരിയും
തളിര്‍ത്തത്, പുഞ്ചിരിച്ചത്,
ചിരിച്ചത്; കൊലച്ചിരി ചിരിച്ചത്.

15 comments:

chithrakaran:ചിത്രകാരന്‍ said...

വരയും വാക്കുകളും നന്നായിരിക്കുന്നു.

SUNIL V S സുനിൽ വി എസ്‌ said...

കലക്കീട്ടോ വരയും വരിയും..
ആശംസകൾ..!

jyothi said...

കണ്ണീരു കുടിച്ച ഓരോ ചിരിയും
തളിര്‍ത്തത്, പുഞ്ചിരിച്ചത്,
ചിരിച്ചത്; കൊലച്ചിരി ചിരിച്ചത്. INCOMPLETE?

lijeesh k said...

ചിത്രകാരന്‍, സുനില്‍ പണിക്കര്‍ അഭിപ്രായം പറഞ്ഞതിന് നന്ദി.

@ജ്യോതീ
അതിനു അവസാനമില്ലല്ലോ ജ്യോതീ..
അപൂര്‍ണത കരുതിക്കൂട്ടി ചെയ്തതാണ്.
വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.

yousufpa said...

ചില ചിരികൾക്ക് പിന്നിലെ ചിരികൾ...

എന്‍.ബി.സുരേഷ് said...

varayum vaakkum powerfull

ഗുല്‍മോഹര്‍... said...

ഉപ്പുതരികള്‍ പറ്റിപ്പിടിച്ച
മൂര്‍ച്ച കുറഞ്ഞ കത്തികൊണ്ട്
മുറിവേറ്റപേലെ വേദനിപ്പിക്കുന്നു
ഓരോ കവിതയും


നന്നായി

വീകെ said...

വരയും വാക്കും കൊള്ളാം.
ഞാൻ ആദ്യമായിട്ടാണിവിടെ.

എനിക്കു പറയാനുള്ളത് ഒരു സംശയമാണ്. ‘വരയും വാക്കും‘ എന്ന കാർട്ടൂണിനെക്കുറിച്ചാണ്.
തോളിൽ കൂടി കയറിട്ട് വലിച്ചുകൊണ്ടു പോകുന്ന അത്രയും വലുപ്പമുള്ള സാധനത്തിന്റെ മുൻവശം പൊങ്ങാൻ ഒരു വഴിയും കാണുന്നില്ല. മുൻ‌വശത്ത് അടിയിലാണ് കയർ കെട്ടിയിരുന്നതെങ്കിൽ അങ്ങനെയൊരു സാദ്ധ്യത ഉണ്ടു താനും. ഇനി ചിത്രകാരന് അതിന് ന്യായീകരണം ഉണ്ടാകാം.
ആശംസകൾ...

Ronald James said...

വാക്കുകളേക്കാള്‍ നല്ല വര...

സ്നേഹിത said...

കൊള്ളാം.വരയും വാക്കും

മാണിക്യം said...

"ചിരിക്കാന്‍ കഴിയാഞ്ഞ
ചിരികളെയാണവന്‍
കുഴികുത്തി മൂടിയത് ."
അതെ എത്രയെത്ര ചിരികളാണ് ദിവസവും
ചിരിക്കാനാവാതെ കൊന്ന് കുഴിച്ചുമൂടുന്നത്.
കണ്ണിരു കൊണ്ട് നനച്ചവയെ വളര്‍ത്താന്‍
തോന്നാറില്ല..വരയും വരിയും ഇഷ്ടമായി.:)

lijeesh k said...

yousufpa,എന്‍.ബി.സുരേഷ്, ഗുല്‍മോഹര്‍..., Ronald James, snehitha, മാണിക്യം,
വന്നതിനും അഭിപ്രായം പറഞ്ഞതിനും വളരെ നന്ദി.

@ വീ കെ
വളരെ ഇഷ്ടപ്പെട്ടു. വി കെ ..
വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.
വേണമെങ്കില്‍ അങ്ങയുടെ സംശയത്തെ ന്യായീകരിക്കാന്‍ മാത്രമായി ഒരു കാര്യം പറയാം.
hedder designil ' ര' 'ക്ക് ' തുടങ്ങിയ അക്ഷരങ്ങള്‍ ചെറുതും 'വ' എന്നാ അക്ഷരം വലുതുമാനെന്നു ശ്രദ്ധിച്ചിരിക്കുമല്ലോ . അതുകൊണ്ട് 'വ' എന്ന അക്ഷരത്തിന്‍റെ ഭാരം ' ര' 'ക്ക് ' എന്ന അക്ഷരങ്ങളേക്കാള്‍ കൂടുതല്‍ ഉണ്ടാവുമെന്നുളളതുകൊണ്ടു തന്നെ മുന്‍പില്‍ താഴ്ന്നു കിടക്കുന്നതുകൊണ്ട് തെറ്റില്ലെന്ന് തോന്നുന്നു. നിരീക്ഷണത്തിനു സലാം.
:)

lijeesh k said...

@മാണിക്യം,
കുഴിച്ചു മൂടിയവയെ വളര്‍ത്തണമെന്ന് കരുതിയല്ല.
അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് ഉയിര്‍ത്തെഴുന്നെല്‍ക്കാമല്ലോ.
വളര്‍ച്ച ഒരു പക്ഷെ നല്ലതായിക്കൊള്ളണമെന്നില്ല.
എന്നാലും ഉള്ളു തുറന്നു ചിരിക്കാന്‍ കഴിയട്ടെ എന്നാശ

sm sadique said...

വാക്കും വരയും വക്ക്പൊട്ടിക്കീറി ഹൃദയത്തിലേക്ക്.... അമ്പ് പോലെ.

Anil cheleri kumaran said...

വര ഗംഭീരം.